Day _6 കഴിഞ്ഞ ദിവസങ്ങളിലെ തീവണ്ടി യാത്രയുടെ ക്ഷീണമൊക്കെ മറന്ന് വീണ്ടും രാവിലെ എഴുന്നേറ്റ് ഹോട്ടലിനു പുറത്തേക്കിറങ്ങി. നല്ല തണുപ്പായിരുന്നു. രാവിലെയുള്ള ചായ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായതിനാൽ ഞാനും ബിനോയി സാറും ചായ കുടിക്കാൻ പുറത്തേക്കിറങ്ങി. അധികം നടക്കേണ്ടി വന്നില്ല. ഹോട്ടലിന് അടുത്ത് തന്നെ ഒരു പെട്ടിക്കടക്കാരൻ കട തുറന്ന് ചായയ്ക്കുള്ള പരിപാടികൾ ഒരുക്കുകയായിരുന്നു. അഞ്ച് രൂപ വിലയുള്ള രണ്ട് ചായകൾ വീതം ഞങ്ങൾ കുടിച്ചിട്ട് വീണ്ടും ഹോട്ടലിലേക്ക് മടങ്ങി. ലിംഗരാജ ക്ഷേത്രം കാണാൻ വേണ്ടിയാണ് ആദ്യം പുറപ്പെട്ടത്. ലിംഗ രാജ ക്ഷേത്രം ഭുവനേശ്വറിന്റെ ഭൂപടത്തിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ആയിരക്കണക്കിന് ആളുകൾ ദിവസവും അവിടെ സന്ദർശിക്കുന്നു. ക്ഷേത്രത്തിന്റെ മുഖ്യഗോപുരത്തിന് ഏകദേശം 55 മീറ്റർ ഉയരമുണ്ട്. കലിംഗ ആർക്കിടെക്ചറിന്റെ പാരമ്പര്യത്തെ പിൻപറ്റിയാണ് ഇതിന്റെ നിർമ്മാണം നടന്നിരിക്കുന്നത്. ഭക്തിയും, നിയന്ത്രണവും ഒക്കെ കൂടി ആകെ തിരക്കായിരുന്നു അവിടെ. ക്യാമറയും മൊബൈൽ ഫോണും അകത്തേക്ക് കൊണ്ടുപോകാൻ കഴിയാത്തതിൽ ഞാൻ നിരാശനായിരുന്നു. ചെരുപ്പും ബാഗും ഒന്നും അകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാൽ...
Comments