All India study tour Day -05

Day _05

ഈ സ്റ്റഡി ടൂറിലെ ഏറ്റവും മോശപ്പെട്ട യാത്രയ്ക്കാണ് ഞങ്ങൾ പിന്നീട് സാക്ഷ്യം വഹിച്ചത്. മൂന്നുമാസം മുമ്പ് റിസർവേഷൻ ചെയ്തതായിരുന്നെങ്കിലും സീറ്റുകൾ എല്ലാം തന്നെ വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരുന്നു. ചെന്നൈയിലെത്തി പലവിധ വഴികൾ ഞങ്ങൾ നോക്കിയിരുന്നു എങ്കിലും ഒന്നിനും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നെ ആകെയുള്ള ഒരു തീരുമാനം എല്ലാവരും കൂടി ഒരു ബോഗിയിൽ തള്ളിക്കയറുന്നതിന് പകരം ഈ ട്രെയിനിന്റെ വിവിധ സ്ലീപ്പർ കോച്ചുകളിൽ കയറുക എന്നുള്ളതായിരുന്നു. വെയിറ്റിംഗ് ലിസ്റ്റിൽ ആയതിന്റെ ടിക്കറ്റ് ഞങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഓരോ ടീമുകളായി വിവിധ ബോഗികളിൽ കയറി.

ജനറൽ കമ്പാർട്ട്മെന്റിലേതിനേക്കാൾ ശോകം ആയിരുന്നു സ്ലീപ്പർ കോച്ചിൽ. ഒരു കൂസലും ഇല്ലാതെ പൊതുജനം ഇടിച്ചു കയറുകയാണ്. വന്നവർ വന്നവർ സീറ്റിന് ഇടയിലും അടിയിലും ഒക്കെയായി കമ്പിളി വിരിച്ച് കിടപ്പുമായി. ഞാനും ബിനോയി സാറും ഒരു സീറ്റിന്റെ അറ്റത്തായി അഡ്ജസ്റ്റ് ചെയ്തു ഇരുന്നു. 19 -20 മണിക്കൂർ ഉള്ള ഒരു യാത്രയാണ്. ഇങ്ങനെയാണെന്നുണ്ടെങ്കിൽ നമ്മൾ അവിടെ ഇറങ്ങുമ്പോഴേക്കും ഒരു പരുവമാകും. ഞാൻ ബിനോയ് സാറിനോട് പറഞ്ഞു. പക്ഷേ എന്ത് ചെയ്യാൻ പറ്റും.

<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"
     crossorigin="anonymous"></script>
<ins class="adsbygoogle"
     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-1842012556246137"
     data-ad-slot="5071603201"></ins>
<script>
     (adsbygoogle = window.adsbygoogle || []).push({});
</script>







രാത്രി അല്പം കൂടി കനത്തപ്പോൾ ഞങ്ങൾ സീറ്റിൽ നിന്നും ഇറങ്ങി രണ്ട് സീറ്റുകൾക്കിടയിലുള്ള സ്ഥലത്ത് ഇരുന്നുകൊണ്ട് ഉറങ്ങാൻ ആരംഭിച്ചു. ശരിക്കും കാലു നീട്ടി വയ്ക്കാൻ പോലും കഴിയാത്ത തരത്തിൽ ലഗേജുകൾ കൊണ്ട് നിറഞ്ഞതായിരുന്നു സീറ്റിന് അടിവശം. എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചേ പറ്റൂ. ഉറക്കം ഒന്നും വന്നില്ലെങ്കിലും വെറുതെ കണ്ണടച്ചിരുന്ന് നോക്കി. അതിനിടയിൽ ചായക്കാരുടെ ബഹളവും, കച്ചവടക്കാരും സ്വസ്ഥമായി ഒന്ന് കണ്ണടച്ചിരിക്കാൻ പോലും സമ്മതിച്ചില്ല. ഒരു കാലു വയ്ക്കുവാൻ പോലും സ്ഥലമില്ലാതെ നിലത്തു കിടക്കുന്ന മനുഷ്യരുടെ ഇടയിലൂടെ അവരെ ചവിട്ടാതെ കടന്നുപോകുന്ന കച്ചവടക്കാരെ കണ്ടപ്പോൾ അത്ഭുതം തോന്നി.

മണിക്കൂറുകൾക്കിടയിൽ ഏതൊക്കെയോ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുകയും, ആളുകളെ കയറ്റി പുറപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ശ്വസിക്കാൻ അല്പം ശ്വാസം കിട്ടുമോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി. അത്രയ്ക്ക് തിരക്ക്. അതിനിടയിൽ എവിടെനിന്നോ തണുത്ത കാറ്റ് ഇരച്ചു കയറിക്കൊണ്ടിരിക്കുകയും ചെയ്തു. വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കുന്നത് പോലെ തോന്നി. പാതിരാത്രിയിലെപ്പോഴോ ഒരു ടി ടി ആർ വന്ന് എത്തി നോക്കിയിട്ട് പോയി. പണ്ട് തിരുവനന്തപുരത്തുനിന്നും യാത്ര ചെയ്യുമ്പോൾ സെക്രട്ടറിയേറ്റിലെ ചില ഉയർന്ന ഉദ്യോഗസ്ഥന്മാർ പോലും ടി ടി ആർ മാരെ ബഹുമാനിക്കുന്നത് കണ്ടത് ഓർത്തുപോയി. നമ്മുടെ നാട് അല്ലല്ലോ ഇത്.

നേരം വെളുത്തു തുടങ്ങി. തീവണ്ടി ഓടിക്കൊണ്ടേയിരുന്നു. രാവിലെ ഒരു ചായ കുടിക്കണം എന്നുണ്ട്. കാര്യം ബിനോയ് സാറിനോടും പറഞ്ഞു. പക്ഷേ ചായ കുടിക്കാം, ആ ടോയ്‌ലറ്റിന്റെ അടുത്തേക്ക് പോകാൻ ഒരു രക്ഷയുമില്ല. തിരക്കുമുണ്ട്, അതാകെ വൃത്തികേടാക്കി നശിപ്പിച്ചിട്ടിരിക്കുകയാണ്. ബിനോയ്‌ സർ പറഞ്ഞു.

പകൽ യാത്രയിലെ കുറെ കാര്യങ്ങൾ ഒഴിവാക്കുകയാണ്. അവസാനം രാത്രി 8:45ന് ഭുവനേശ്വറിൽ എത്തി. അവിടെനിന്നും ഓട്ടോയിൽ ഹോട്ടൽ ജൻപദിലേക്ക്. മോശപ്പെട്ട ഒരു ഹോട്ടൽ ആയിരുന്നു. ഇന്നലത്തെ തീവണ്ടി അനുഭവം കാരണം കട്ടിലിൽ വീണതോടെ ഉറക്കം തുടങ്ങി.



<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"
     crossorigin="anonymous"></script>

Comments

Popular posts from this blog