All India study tour Day _03

 

പിറ്റേന്ന് രാവിലെ 7 മണിയോടുകൂടി ഹോട്ടലിൽ നിന്നും ബ്രിഹദേശ്വര ക്ഷേത്ര സന്ദർശനത്തിനായി ഇറങ്ങി. ഹോട്ടലിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെയായിരുന്നു ക്ഷേത്രം. എല്ലാവരും ഗൂഗിൾ മാപ്പ് നോക്കിയാണ് ക്ഷേത്രത്തിലേക്ക് നടന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്  ഈ ക്ഷേത്രം. അതുകൊണ്ടുതന്നെ ചുറ്റുപാടുകളൊക്കെ വളരെ വൃത്തിയിലും വെടുപ്പിലും സംരക്ഷിച്ചു പോന്നിരുന്നു. യുനെസ്കോയുടെ പൈതൃക സ്മാരക പട്ടികയിൽ ഉള്ള ക്ഷേത്രവും കൂടിയാണിത്.1003-1010 CE കാലഘട്ടത്തിൽ പണിത ഈ ക്ഷേത്രം ചോള ആർക്കിടെക്ചറിന്‍റെ മനോഹരമായ ഒരു ഉദാഹരണം കൂടിയാണ്.

ബ്രിഹദേശ്വര ക്ഷേത്രത്തിന് സമീപത്തായി കൃഷ്ണന്റെ ബട്ടർ ബോൾ എന്നറിയപ്പെടുന്ന ഒരു വലിയ കൗതുകം ഉണ്ട്. ഇപ്പോൾ ഉരുണ്ടു താഴേക്കു വീഴും എന്നും, ഒന്ന് വിരൽ കൊണ്ട് തട്ടിയാൽ താഴേക്ക് മറിയും എന്നൊക്കെ തോന്നുമെങ്കിലും വർഷങ്ങളായി ഒരേ നിൽപ്പ് തന്നെ തുടരുന്ന ഒരു പാറയാണത്. കാഴ്ചക്കർ പലരും തള്ളിയിടാനൊക്കെ ശ്രമിക്കുന്നുണ്ട്.

<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"

     crossorigin="anonymous"></script>

<ins class="adsbygoogle"

     style="display:block; text-align:center;"

     data-ad-layout="in-article"

     data-ad-format="fluid"

     data-ad-client="ca-pub-1842012556246137"

     data-ad-slot="5071603201"></ins>

<script>

     (adsbygoogle = window.adsbygoogle || []).push({});

</script>







ഉച്ചഭക്ഷണത്തിനുശേഷം പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിതമായ മറാത്ത പാലസ് കാണുവാനായി പോയി. അത്ര നല്ല രീതിയിൽ ഒന്നുമായിരുന്നില്ല അതിന്റെ സംരക്ഷണം നടന്നിരുന്നത് എന്ന് തോന്നി. പല കാലഘട്ടങ്ങളിലെ രാജഭരണത്താൽ അടിച്ചുടയ്ക്കപ്പെട്ട  ഇന്ത്യൻ ശില്പകലാവൈദഗ്ദ്യം അതിനുള്ളിൽ പലയിടത്തായി പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. മുകളിലെ നിലയിൽ ഒരു ഭീമൻ തിമംഗലത്തിന്റെ അസ്ഥികൂടം പൊടിപിടിച്ചും, ചിലന്തിവലയിൽ കുടുങ്ങിയും, പക്ഷി വിസർജ്യങ്ങളാൽ പൊതിഞ്ഞും അവിടെ നില്കുന്നുണ്ടായിരുന്നു.

വൈകുന്നേരത്തോടെ അവിടെ നിന്നും ഇറങ്ങി എല്ലാവരും ഹോട്ടലിലേക്ക് പോയി. അവിടെ നിന്നും തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിലേക്കും. സ്റ്റേഷനിൽ  എത്തിയ ഞങ്ങൾ തഞ്ചാവൂർ റെയിൽവേ സ്റ്റേഷന് പരിസരത്ത് നല്ല ഭക്ഷണശാലകൾ തേടി ഇറങ്ങി. വിദ്യാർത്ഥികൾ കണ്ടെത്തിയ ചില ഹോട്ടലുകളുടെ വിവരങ്ങൾ അവർ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും ഞാനും ബിനോയ് സാറും കൂടി ഒരു ഹോട്ടൽ കണ്ടെത്തി. അവിടെ നിന്നും കഴിച്ച മസാലദോശയുടെയും ചട്നിയുടെയും രുചിയേ  കടത്തിവെട്ടാൻ ഈ ടൂർ ദിവസങ്ങളിൽ കഴിച്ചാ മറ്റൊരു മസാലദോശയ്ക്കും കഴിഞ്ഞില്ല എന്നതായിരുന്നു വാസ്തവം.

രാത്രി 9.  55 നു ഉള്ള ഉഴവൻ എക്സ്പ്രസ്സിൽ ഞങ്ങൾ ചെന്നൈയിലേക്ക് യാത്ര ആരംഭിച്ചു.



<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"

     crossorigin="anonymous"></script>


Comments

Popular posts from this blog