All India study tour Day _02

 ടൂറിന്റെ രണ്ടാം ദിവസമായ ഇന്ന് രാത്രി താമസത്തിനായി ഹോട്ടൽ മുറികൾ ഒന്നും ബുക്ക് ചെയ്തിട്ടില്ലായിരുന്നു. ഒരു രാത്രി തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിൽ ചിലവാക്കിയതിനു ശേഷം രാവിലെ കുളിച്ച് ഫ്രഷായി ബ്രിഹദേശ്വര ടെമ്പിൾ കാണാൻ പോകണം എന്നായിരുന്നു പ്ലാൻ. വളരെ പരിമിതികൾ ഉള്ള തഞ്ചാവൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ക്ലാസ് വിശ്രമം മുറിയിൽ 50 പേരെയും, അവരുടെ ബാഗുകളും ഉൾക്കൊള്ളുവാൻ പ്രയാസമായിരുന്നു. ആയതിനാൽ തന്നെ ഞാനും ബിനോയ് സാറും തഞ്ചാവൂർ റെയിൽവേ സ്റ്റേഷന് മുന്നിലിറങ്ങി ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് കാര്യങ്ങൾ അന്വേഷിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തൊന്നും 50 പേർക്ക് താങ്ങാൻ പറ്റിയ വലിയ ഹോട്ടലുകൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് അയാളുടെ ഓട്ടോയിൽ കയറി ബസ് സ്റ്റാൻഡിന് അടുത്തേക്ക് പോയി. അവിടെ ഒന്ന് രണ്ട് ഹോട്ടലുകൾ കയറി ഇറങ്ങി. ഒരു ഹോട്ടലിൽ മുറികൾ ഉണ്ട്. പക്ഷേ അതിന്റെ ഉടമ ഞങ്ങൾക്ക് തരാൻ തയ്യാറായില്ല. 50 പേർക്ക് രാവിലെ കുളിക്കാനുള്ള വെള്ളത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് അയാൾ ഞങ്ങളോട് വാചാലനായി. എന്തായാലും മുറികൾ കിട്ടിയേ അടങ്ങു എന്നുള്ള നിലയിൽ ആയിരുന്നു ഞങ്ങൾ. ആ ഓട്ടോക്കാരനും ഞങ്ങൾക്ക് വേണ്ടി ഒപ്പം നിന്നു. അവസാനം ഉടമ ഒരു സൊലൂഷനിൽ എത്തി. 25 പേരെ താമസിപ്പിക്കാം, ബാക്കിയുള്ളവരെ അടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ താമസിപ്പിക്കണം. ഞങ്ങൾ സമ്മതിച്ചു. അഡ്വാൻസ് കൊടുത്തു. അടുത്ത 25 പേർക്ക് വേണ്ടിയുള്ള ഹോട്ടൽ അന്വേഷിച്ച് വീണ്ടും യാത്ര ചെയ്തു. ബസ്റ്റാൻഡിന് അടുത്ത് തന്നെ അര കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു ഹോട്ടലിൽ 25 പേർക്കുള്ള താമസവും ശരിയാക്കിയിട്ട് ഞങ്ങൾ വീണ്ടും തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അവിടെനിന്നും 10 ഓട്ടോകളിൽ അഞ്ചുപേർ വീതം അതാത് ഹോട്ടലുകളിൽ എത്തിച്ചേർന്നു.


<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"

     crossorigin="anonymous"></script>



Comments

Popular posts from this blog