All India study tour 22-23

 മാവേലിക്കര രാജാ രവിവർമ്മ ഫൈനാർട് സ് കോളജിലെ 2018-22, 2019-23 ബാച്ചിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ ഓൾ ഇന്ത്യ സ്റ്റഡി ടൂർ കഴിഞ്ഞമാസം നവംബർ 25ന് മാവേലിക്കരയിൽ നിന്നും പുറപ്പെടുകയുണ്ടായി. 27 ദിവസം നീണ്ടുനിന്ന ടൂർ ചരിത്രപ്രസിദ്ധങ്ങളായ ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഈ മാസം 21ന് മാവേലിക്കരയിൽ തിരിച്ചെത്തിയുണ്ടായി. 47 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ആണ് ടൂർ സംഘത്തിൽ ഉണ്ടായിരുന്നത്.



 2016 ലാണ് ഞാൻ ഫൈനാർട്സ് വിദ്യാർത്ഥികളുമായി ആദ്യമായി സ്റ്റഡിടൂറിന് പോയത്. അന്ന് 30 ൽ താഴെ വിദ്യാർഥികളും നാല് അധ്യാപകരും ആണ് ടൂർ സംഘത്തിൽ ഉണ്ടായിരുന്നത്. 2022 അധ്യയന വർഷം ആരംഭിച്ച സമയത്ത് തന്നെ മൂന്നാം വർഷ വിദ്യാർത്ഥികൾ സ്റ്റഡി ടൂറിന് വേണ്ട ഒരുക്കങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതിന് മുമ്പായി തന്നെ ഏതൊക്കെ അധ്യാപകർ കുട്ടികൾക്കൊപ്പം അനുഗമിക്കും എന്നതായിരുന്നു വിദ്യാർഥികളുടെ ആശങ്ക. പലരെയും സമീപിച്ച ശേഷം വിദ്യാർത്ഥികൾ എന്റെ വകുപ്പിലും എത്തി. വീടുപണിനടക്കുകയാണ് സമയമില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികളുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങുകയായിരുന്നു. എന്റെ സഹപ്രവർത്തകൻ ശ്രീ വിനോദും സ്റ്റഡി ടൂറിന് ഒപ്പം ചേരാൻ തയ്യാറായി. ഇതിനിടയിൽ എനിക്കൊരു സ്ഥലംമാറ്റ സാധ്യത നിലനിന്നിരുന്നതിനാൽ ആദ്യം എന്താണ് സംഭവിക്കുന്നത്, അതിനൊപ്പം ചേരാമെന്നു മനസ്സിൽ ഞാനും തീരുമാനിച്ചു. ഇതിനിടയിൽ എന്റെ സഹപ്രവർത്തകൻ വിനോദ് തൃശ്ശൂരേക്ക് സ്ഥലം മാറിപ്പോയി. അദ്ദേഹത്തിന് പകരം എന്റെ തന്നെ ഡിപ്പാർട്ട്മെന്റിലെ ബിനോയി സാർ സ്റ്റഡി ടൂർന് വരാമെന്നു സമ്മതിച്ചു.



<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"

     crossorigin="anonymous"></script>

Comments

Popular posts from this blog