Day _05 ഈ സ്റ്റഡി ടൂറിലെ ഏറ്റവും മോശപ്പെട്ട യാത്രയ്ക്കാണ് ഞങ്ങൾ പിന്നീട് സാക്ഷ്യം വഹിച്ചത്. മൂന്നുമാസം മുമ്പ് റിസർവേഷൻ ചെയ്തതായിരുന്നെങ്കിലും സീറ്റുകൾ എല്ലാം തന്നെ വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരുന്നു. ചെന്നൈയിലെത്തി പലവിധ വഴികൾ ഞങ്ങൾ നോക്കിയിരുന്നു എങ്കിലും ഒന്നിനും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നെ ആകെയുള്ള ഒരു തീരുമാനം എല്ലാവരും കൂടി ഒരു ബോഗിയിൽ തള്ളിക്കയറുന്നതിന് പകരം ഈ ട്രെയിനിന്റെ വിവിധ സ്ലീപ്പർ കോച്ചുകളിൽ കയറുക എന്നുള്ളതായിരുന്നു. വെയിറ്റിംഗ് ലിസ്റ്റിൽ ആയതിന്റെ ടിക്കറ്റ് ഞങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഓരോ ടീമുകളായി വിവിധ ബോഗികളിൽ കയറി. ജനറൽ കമ്പാർട്ട്മെന്റിലേതിനേക്കാൾ ശോകം ആയിരുന്നു സ്ലീപ്പർ കോച്ചിൽ. ഒരു കൂസലും ഇല്ലാതെ പൊതുജനം ഇടിച്ചു കയറുകയാണ്. വന്നവർ വന്നവർ സീറ്റിന് ഇടയിലും അടിയിലും ഒക്കെയായി കമ്പിളി വിരിച്ച് കിടപ്പുമായി. ഞാനും ബിനോയി സാറും ഒരു സീറ്റിന്റെ അറ്റത്തായി അഡ്ജസ്റ്റ് ചെയ്തു ഇരുന്നു. 19 -20 മണിക്കൂർ ഉള്ള ഒരു യാത്രയാണ്. ഇങ്ങനെയാണെന്നുണ്ടെങ്കിൽ നമ്മൾ അവിടെ ഇറങ്ങുമ്പോഴേക്കും ഒരു പരുവമാകും. ഞാൻ ബിനോയ് സാറിനോട് പറഞ്ഞു. പക്ഷേ എന്ത് ചെയ്യാൻ പറ്റും. <script async src="h...
Comments