Day _08 രാവിലെ 6:50ന് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഹൗറ റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി. സ്റ്റേഷന്റെ തൊട്ടടുത്ത് തന്നെയാണ് താമസിക്കാനുള്ള ഹോട്ടൽ എന്ന് ഗൂഗിൾ മാപ്പ് പറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കി ഞങ്ങൾ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരു വീട്ടിലേക്ക് 'വടക്കുവശത്ത് കൂടി' കയറി ചെല്ലുന്നത് പോലെയുള്ള അവസ്ഥയായിരുന്നു അത്. ഹൗറ റെയിൽവേ സ്റ്റേഷന്റെ ഏറ്റവും മോശപ്പെട്ട വശത്തുകൂടിയാണ് ഞങ്ങൾ പുറത്ത് ഇറങ്ങിയത്. പച്ചക്കറി വേസ്റ്റുകളും, മത്സ്യഗന്ധം പേറുന്ന ഓടകളും ഉള്ള ഒരു സ്ഥലത്ത് കൂടിയാണ് ഞങ്ങൾ നടന്നത്. ചുറ്റും മനംമടുപ്പിക്കുന്ന കാഴ്ചകൾ. വളരെ ആവേശത്തോടെ കൽക്കട്ട കാണാൻ വന്ന ഞങ്ങൾക്ക് വലിയ നിരാശയായി. ഒടുവിൽ താമസ സൗകര്യം ഏർപ്പാട് ചെയ്തിരുന്ന ആകാശ ഹോട്ടലിൽ എത്തി. ഹൗറ ഫിഷ് മാർക്കറ്റിന്റെ നേരെ എതിർവശത്തായിരുന്നു ഈ ഹോട്ടൽ. ഇനി പരിസരത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ. ലോറികളിലും മറ്റും കൊണ്ടുവന്ന മീനുകൾ പല സ്ഥലങ്ങളിലേക്ക് ചെറിയ ചെറിയ വാഹനങ്ങളിൽ കയറ്റുന്ന അനേകം തൊഴിലാളികൾ. ഏറ്റവും കൗതുകകരമായി തോന്നിയത് അംബാസിഡർ കാറിന്റെ ഡിക്കിയിലും സീറ്റിലും മറ്റും മത്സ്യം അടുക്കുന്ന കാഴ്ചയാ...
Comments